Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reserve Bank

റി​സ​ർ​വ് ബാ​ങ്കി​ന്‍റെ വാ​യ്പാ ന​യ പ്ര​ഖ്യാ​പ​നം ഇ​ന്ന്; റി​പ്പോ നി​ര​ക്കി​ൽ വ​ർ​ധ​ന​യ്ക്ക് സാ​ധ്യ​ത

ന്യൂ​ഡ​ൽ​ഹി: റി​സ​ർ​വ് ബാ​ങ്കി​ന്‍റെ വാ​യ്പാ ന​യ പ്ര​ഖ്യാ​പ​നം ഇ​ന്ന് ന​ട​ക്കും. മൂ​ന്ന് വ​ർ​ഷ​ത്തി​ന് ശേ​ഷം റി​പ്പോ നി​ര​ക്കി​ൽ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്നാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ദ​ർ ന​ൽ​കു​ന്ന സൂ​ച​ന. റി​പ്പോ നി​ര​ക്ക് നി​ല​വി​ലെ 5.25 ൽ ​നി​ന്ന് 5.50 ആ​ക്കി ഉ​യ​ർ​ത്താ​നാ​ണ് സാ​ധ്യ​ത. ഇ​തോ​ടെ വാ​യ്പ​യെ​ടു​ത്ത​വ​രു​ടെ ഇ​എം​ഐ ഭാ​രം കൂ​ടും.

വ​ർ​ധി​ച്ചു​വ​രു​ന്ന പ​ണ​പ്പെ​രു​പ്പ അ​പ​ക​ട​സാ​ധ്യ​ത​ക​ളും ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ലെ വ​ർ​ധ​ന​വും സെ​ൻ​ട്ര​ൽ ബാ​ങ്ക് പ​ണ നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​ക​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഏ​റ്റ​വും പു​തി​യ ആ​ർ​ബി​ഐ മോ​ണി​റ്റ​റി പോ​ളി​സി ക​മ്മി​റ്റി (എം​പി​സി) യോ​ഗം ന​ട​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ 10ന് ​ആ​ർ‌​ബി‌​ഐ ഗ​വ​ർ​ണ​ർ സ​ഞ്ജ​യ് മ​ൽ​ഹോ​ത്ര ധ​ന​ന​യ പ്ര​സ്താ​വ​ന ന​ട​ത്തും.

Business

സ്വർണം, വെള്ളിപ്പണയം; പുതുക്കിയ ഉത്തരവ് നാളെ മുതൽ

സ്വ​​ർ​​ണം, വെ​ള്ളി​പ്പ​​ണ​​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​​സ​​ർ​​വ് ബാ​​ങ്കി​ന്‍റെ പു​തു​ക്കി​യ ഉ​ത്ത​ര​വ് നാ​ളെ മു​ത​ൽ പൂ​ർ​ണ തോ​തി​ൽ നി​ല​വി​ൽ വ​രും.

ആ​ഗോ​ള സാ​ന്പ​ത്തി​ക അ​നി​ശ്ചി​താ​വ​സ്ഥ​യും സ്വ​ർ​ണ​വി​ല​യി​ലെ ചാ​ഞ്ചാ​ട്ട​വും ക​ണ​ക്കി​ലെ​ടു​ത്ത് പു​തി​യ ച​ട്ട​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ആ​റു​മാ​സം സ​മ​യം നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗോ​ൾ​ഡ് ലോ​ൺ ക​ന്പ​നീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ൽ ആ​ർ​ബി​ഐ ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.

വ​​ലി​​യ തു​​ക​​യു​​ടെ വാ​​യ്പ​​ക​​ൾ​​ക്ക് സ്വ​​ർ​​ണ​​ത്തി​​ന്‍റെ മൂ​​ല്യ​​ത്തി​​ന​​നു​​സ​​രി​​ച്ചു​​ള്ള വാ​​യ്പാ അ​​നു​​പാ​​തം നി​​ശ്ച​​യി​​ച്ചു. ബു​​ള്ള​​റ്റ് (ഒ​​റ്റ​​ത്ത​​വ​​ണ​​യാ​​യി മു​​ത​​ലും പ​​ലി​​ശ​​യും അ​​ട​​ക്ക​​മു​​ള്ള ) തി​​രി​​ച്ച​​ട​​വ് വ്യ​​വ​​സ്ഥ​​ക​​ൾ ക​​ർ​​ശ​​ന​​മാ​​ക്കി.

വാ​​യ്പ അ​​ട​​ച്ചു​​തീ​​ർ​​ത്താ​​ൽ പ​​ണ​​യ സ്വ​​ർ​​ണം ഉ​​ട​​നെ തി​​രി​​കെ ന​​ൽ​​കു​​ന്ന​​തി​​നും ഇ​​തി​​നു താ​​മ​​സ​​മു​​ണ്ടാ​​യാ​​ൽ പി​​ഴ ഈ​​ടാ​​ക്കാ​​നും പു​​തി​​യ വ്യ​​വ​​സ്ഥ​​യി​​ൽ പ​​റ​​യു​​ന്നു​​ണ്ട്. സ്വ​​ർ​​ണ മൂ​​ല്യ​​ത്തി​​ന്‍റെ എ​​ത്ര ശ​ത​മാ​നം വ​​രെ വാ​​യ്പ (ലോ​​ണ്‍ ടു ​​വാ​​ല്യു) അ​​നു​​വ​​ദി​​ക്കാ​​മെ​​ന്ന കാ​​ര്യ​​ത്തി​​ലും ആ​ർ​ബി​ഐ നി​ർ​ദേ​ശ​മു​ണ്ട്.

ചെ​റു​വാ​യ്പ​ക​ളി​ൽ വ​യ്ക്കു​ന്ന സ്വ​ർ​ണ​ത്തി​ന് താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന തു​ക വാ​യ്പ ല​ഭി​ക്കും. എ​ന്നാ​ൽ, മൂ​ല്യം ക​ണ​ക്കാ​ക്കു​ന്പോ​ൾ മു​ത​ലി​നൊ​പ്പം കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്പോ​ൾ അ​ട​യ്ക്കേ​ണ്ട പ​ലി​ശ​യും ക​ണ​ക്കാ​ക്കും. ഇ​ങ്ങ​നെ ക​ണ​ക്കാ​ക്കു​ന്പോ​ൾ വാ​യ്പ​യാ​യി ല​ഭി​ക്കു​ന്ന തു​ക​യി​ൽ കു​റ​വു​ണ്ടാ​കും. ബാ​ങ്കു​ക​ൾ​ക്കും ബാ​ങ്കിം​ഗ് ഇ​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​വ​സ്ഥ ബാ​ധ​ക​മാ​ണ്.

പുതിയ മാ​​റ്റ​​ങ്ങ​​ൾ

► 2.5 ല​ക്ഷം രൂ​പ​യി​ൽ താ​ഴെ വ​രെ ക്രെ​ഡി​റ്റ് പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ല: വ്യ​ക്തി​യു​ടെ തി​രി​ച്ച​ട​വു​ശേ​ഷി അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ധ​ന​കാ​ര്യ​സ്ഥാ​പ​നം ന​ട​ത്തു​ന്ന വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ളി​ലും 2.5 ല​ക്ഷം രൂ​പ വ​രെ വാ​യ്പ​യെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഇ​ള​വ്.

► വാ​യ്പ: സ്വ​ർ​ണ​പ്പ​ണ​യ വാ​യ്പ സം​ബ​ന്ധി​ച്ച ക​ടു​ത്ത വ്യ​വ​സ്ഥ​ക​ളി​ൽ നി​ന്ന് 2.5 ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ൾ​ക്ക് ഇ​ള​വ് ന​ൽ​കി​യി​രു​ന്നു. പ​ണ​യം വ​ച്ച സ്വ​ർ​ണ​ത്തി​ന്‍റെ മൂ​ല്യ​ത്തി​ന്‍റെ 75 ശ​ത​മാ​നം വ​രെ മാ​ത്ര​മേ വാ​യ്പ​യാ​യി ന​ല്കാ​വൂ എ​ന്ന​താ​യി​രു​ന്നു ക​ര​ട് മാ​ർ​ഗ​രേ​ഖ​യി​ലെ വ്യ​വ​സ്ഥ. എ​ന്നാ​ൽ, പി​ന്നീ​ടി​ത് 2.5 ല​ക്ഷം വ​രെ​യു​ള്ള വാ​യ്പ​ക​ൾ​ക്ക് ഇ​ത് 85 ശ​ത​മാ​ന​വും 2.5 ല​ക്ഷം മു​ത​ൽ അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ൾ​ക്ക് 80 ശ​ത​മാ​ന​വും അ​ഞ്ചു ല​ക്ഷ​ത്തി​നു മു​ക​ളി​ലു​ള്ള വാ​യ്പ​ക​ൾ​ക്ക് 75 ശ​ത​മാ​നം വ​രെ​യും അ​നു​വ​ദി​ക്കും.

► തി​രി​ച്ച​ട​വ്: ബു​​ള്ള​​റ്റ് തി​​രി​​ച്ച​​ട​​വ് വ്യ​​വ​​സ്ഥ​​യും ആ​​ർ​​ബി​​ഐ ക​​ർ​​ശ​​ന​​മാ​​ക്കി. വാ​യ്പ​യെ​ടു​ക്കു​ന്ന​വ​ർ 12 മാ​സ​ത്തി​നു​ള്ളി​ൽ മു​ത​ലും പ​ലി​ശ​യും നി​ർ​ബ​ന്ധ​മാ​യും തി​രി​ച്ച​ട​ച്ച് പ​ണ​യ​വ​സ്തു എ​ടു​ക്ക​ണം. മു​ന്പു ചെ​യ്തി​രു​ന്ന​തു​പോ​ലെ പ​​ലി​​ശ മാ​​ത്രം അ​​ട​​ച്ച് വാ​​യ്പ പു​​തു​​ക്കി വ​​യ്ക്കാ​​ൻ ഇ​​നി ക​​ഴി​​യി​​ല്ല. 12 മാ​​സ​​ത്തി​​നു​​ള്ളി​​ൽ മു​​ത​​ലും പ​​ലി​​ശ​​യും മു​​ഴു​​വ​​നാ​​യും തി​​രി​​ച്ച​​ട​​യ്ക്ക​​ണം.

► സ്വ​ർ​ണ​വും വെ​ള്ളി​യും: പ​ര​മാ​വ​ധി ഒ​രു കി​ലോ​ഗ്രാം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 10 കി​ലോ​ഗ്രാം വ​രെ വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും മാ​ത്ര​മേ വാ​യ്പ​യ്ക്കാ​യി പ​ണ​യം വ​യ്ക്കാ​വൂ. സ്വ​ർ​ണ​നാ​ണ​യ​മാ​ണെ​ങ്കി​ൽ 50 ഗ്രാ​മും വെ​ള്ളി​നാ​ണ​യ​മാ​ണെ​ങ്കി​ൽ 500 ഗ്രാ​മു​മാ​ണ് പ​രി​ധി.

► സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണം: പ​ണ​യം വ​യ്ക്കു​ന്ന​വ​ർ പ​ണ​യ​വ​സ്തു​ക്ക​ൾ സ്വ​ന്ത​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം.

► പി​ഴ: പ​​ണ​​യ​​ത്തു​​ക തി​​രി​​ച്ച​​ട​​ച്ചാ​​ൽ അ​​ന്നേ ദി​​വ​​സ​​മോ ഏ​​ഴ് പ്ര​​വൃ​​ത്തി ദി​​വ​​സ​​ത്തി​​നു​​ള്ളി​​ലോ പ​​ണ​​യം​​വ​​ച്ച സ്വ​​ർ​​ണം തി​​രി​​കെ ന​​ൽ​​ക​​ണം. ഇ​​തി​​ൽ വീ​​ഴ്ച​​വ​​രു​​ത്തു​​ന്ന​ ബാ​ങ്കു​ക​ൾ പ്ര​​തി​​ദി​​നം 5,000 രൂ​​പ വീ​​തം പി​​ഴ ന​​ൽ​​കേ​​ണ്ടി വ​​രും.

► മൂ​​ല്യ നി​​ർ​​ണ​​യം: മു​​ൻ​​ദി​​വ​​സ​​ത്തെ സ്വ​​ർ​​ണ​​ത്തി​ന്‍റെ​യോ വെ​ള്ളി​യു​ടെ​യോ ക്ലോ​സിം​ഗ് വി​ല​യോ മു​​പ്പ​​ത് ദി​​വ​​സ​​ത്തെ ശ​​രാ​​ശ​​രി​​യോ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി വേ​​ണം മൂ​​ല്യം നി​​ശ്ച​​യി​​ക്കാ​​ൻ. സ്വ​ർ​ണ​ത്തി​ന്‍റെ​യും വെ​ള്ളി​യു​ടെ​യും മൂ​​ല്യം മാ​​ത്ര​​മേ വാ​യ്​​പ​​യ്ക്കാ​​യി പ​​രി​​ഗ​​ണി​​ക്കൂ. ക​​ല്ലു​​ക​​ൾ, ര​​ത്ന​​ങ്ങ​​ൾ എ​​ന്നി​​വ ഒ​​ഴി​​വാ​​ക്കും.

► വാ​യ്പ​ക​ൾ കി​ട്ടാ​ത്ത​വ: ആ​ഭ​ണ​ങ്ങ​ൾ, നാ​ണ​യ​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള അ​​സം​​സ്കൃ​​ത സ്വ​​ർ​​ണം, വെ​ള്ളി​ ക​ട്ടി​ക​ളോ പ​ണ​യം വ​യ്ക്കാ​ൻ പ​റ്റി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ന്പ​ത്തി​ക ആ​സ്തി​ക​ളാ​യ ഇ​ടി​എ​ഫ്, മ്യൂ​ച്ച​ൽ ഫ​ണ്ട് എ​ന്നി​വ​യ്ക്ക് വാ​യ്പ ന​ൽ​കാ​ൻ അ​നു​വാദ​മി​ല്ല.

► പ​രി​ശു​ദ്ധി​യും തൂ​ക്ക​വും ക​ണ​ക്കാ​ക്കാ​ൻ എ​ല്ലാ ബാ​ങ്ക് ശാ​ഖ​ക​ളും ഒ​രേ രീ​തി​യി​ലു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം. ഇ​തു വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. പ​ണ​യം വ​ച്ച വ​സ്തു​ക്ക​ൾ ന​ഷ്ട​പ്പെ​ട്ടാ​ൽ ന​ഷ്ട​പ​രി​ഹാ​ര വ്യ​വ​സ്ഥ​യ​ട​ക്കം ഉ​പ​യോ​ക്താ​വി​നെ അ​റി​യി​ക്ക​ണം. സ്വ​ർ​ണ​ത്തി​ന്‍റെ​യോ വെ​ള്ളി​യു​ടെ​യോ മൂ​ല്യം പ​രി​ശോ​ധി​ക്കു​ന്ന സ​മ​യ​ത്ത് വാ​യ്പ എ​ടു​ക്കു​ന്ന വ്യ​ക്തി നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഇ​തി​നു​ശേ​ഷം ഇ​വ​യു​ടെ മൂ​ല്യം, തൂ​ക്കം ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് ത​ക​രാ​റു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ, ചി​ത്രം എ​ന്നി​വ ചേ​ർ​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ക്താ​വി​ന് ന​ല്ക​ണം.

► സ്വർണത്തിന്‍റെയും വെള്ളിയുടെയും മൂ​​ല്യ നി​​ർ​​ണ​​യ​​രീ​​തി, ലേ​​ല വ്യ​​വ​​സ്ഥ​​ക​​ൾ, സ്വ​​ർ​​ണം മ​​ട​​ക്കി ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള സ​​മ​​യ​​പ​​രി​​ധി ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ ഇ​​ട​​പാ​​ടു​​കാ​​ര​​ന് ന​​ൽ​​കു​​ന്ന വാ​​യ്പാ​ക​​രാ​​റി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യി​​രി​​ക്ക​​ണം. വി​​ശ​​ദാം​​ശ​​ങ്ങ​​ളെ​​ല്ലാം വാ​​യ്പ എ​​ടു​​ത്ത ആ​​ൾ​​ക്ക് മ​​ന​​സി​​ലാ​​കു​​ന്ന ഭാ​​ഷ​​യി​​ൽ ത​​യാ​​റാ​​ക്കി ന​​ല്കു​​ക​​യും വേ​​ണം.

► തി​​രി​​ച്ച​​ട​​വ് മു​​ട​​ങ്ങി​​യാ​​ൽ ലേ​​ല ന​​ട​​പ​​ടി: പ​​ണ​​യ സ്വ​​ർ​​ണം ലേ​​ലം ചെ​​യ്യു​​ന്ന​​തി​​ന് മു​​ന്പ് ഉ​​പ​​ഭോ​​ക്താ​​വി​​നെ ച​​ട്ട​​പ്ര​​കാ​​രം അ​​റി​​യി​​പ്പ് ന​​ൽ​​ക​​ണം. ലേ​ല​ത്തി​നു പോ​കും മു​ന്പ് വാ​യ്പ എ​ടു​ത്ത വ്യ​ക്തി​ക്ക് ആ​വ​ശ്യ​ത്തി​നു സ​മ​യം ന​ൽ​ക​ണം.

► ലേ​​ല​​ത്തി​​നു​​ള്ള മി​​നി​​മം തു​​ക വി​​പ​​ണി മൂ​​ല്യ​​ത്തി​​ന്‍റെ 90 ശ​​ത​​മാ​​ന​​മെ​​ങ്കി​​ലും റി​​സ​​ർ​​വ് തു​​ക​​യാ​​യി നി​​ല​​നി​ർ​ത്ത​​ണം. വി​​ജ​​യ​​ക​​ര​​മ​​ല്ലാ​​ത്ത ര​​ണ്ട് ലേ​​ല​​ങ്ങ​​ൾ​​ക്ക് ശേ​​ഷം ഇ​​ത് 85 ശ​​ത​​മാ​​ന​​മാ​​ക്കാം. ലേ​​ലം ചെ​​യ്ത് കി​​ട്ടു​​ന്ന തു​​ക​​യി​​ൽ വാ​​യ്പാ​​തി​​രി​​ച്ച​​ട​​വി​​ന് ശേ​​ഷം ബാ​​ക്കി​​വ​​രു​​ന്ന​​ത് ഏ​​ഴ് ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ ഉ​​പ​​യോക്താ​​വി​​ന് മ​​ട​​ക്കിന​​ൽ​​കു​​ക​​യും വേ​​ണം.

ആ​ദ്യ ലേ​ലം അ​തേ ജി​ല്ല​യി​ൽ ന​ട​ത്ത​ണം. അ​ത് പ​രാ​ജ​യ​പ്പെ​ട്ടാ​ൽ സ​മീ​പ ജി​ല്ല​ക​ളി​ലോ ഓ​ൺ​ലൈ​ൻ ആ​യോ ലേ​ലം ചെ​യ്യ​ണം.

Business

ഡിജിറ്റൽ തട്ടിപ്പ്: ബാങ്കുകൾക്ക് കൈമലർത്താനാവില്ല; നഷ്ടപരിഹാരത്തിനു ചട്ടം വരുന്നു

കൊല്ലം: അനുദിനം വർധിച്ചുവരുന്ന ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകളിൽനിന്നു സാധാരണക്കാരായ ബാങ്ക് ഉപയോക്താക്കളെ സംരക്ഷിക്കാൻ വിപ്ലവാത്മകമായ നീക്കവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ചെറിയ മൂല്യമുള്ള വഞ്ചനാപരമായ ഇലക്‌ട്രോണിക് ബാങ്കിംഗ് ഇടപാടുകൾക്കു നഷ്ടപരിഹാരം ഉറപ്പാക്കുന്ന പുതിയ കരട് ചട്ടങ്ങൾ ആർബിഐ പുറത്തിറക്കി.

ഇതനുസരിച്ച് 50,000 രൂപ വരെയുള്ള ഡിജിറ്റൽ തട്ടിപ്പ് ക്ലെയിമുകൾക്കു ഭാഗികമായോ പൂർണമായോ ഉള്ള നഷ്ടപരിഹാരം ലഭിക്കും. ഉപയോക്താക്കൾ നേരിടുന്ന അറ്റ നഷ്ടത്തിന്‍റെ 85 ശതമാനം അല്ലെങ്കിൽ പരമാവധി 25,000 രൂപ (ഏതാണോ കുറവ് അത്) തിരികെ നൽകാനാണ് റിസർവ് ബാങ്കിന്‍റെ നിർദേശം.

ഡിജിറ്റൽ ഇടപാടുകളിൽ തട്ടിപ്പ് നടന്നാൽ പലപ്പോഴും ഉപയോക്താവ് അശ്രദ്ധ കാണിച്ചുവെന്ന പേരിൽ ബാങ്കുകൾ കൈമലർത്തുന്ന രീതിക്ക് ഇതോടെ മാറ്റം വരും. ഒരു ഇടപാടിൽ ഉപയോക്താവിന് ബാധ്യതയുണ്ടെന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം ഇനി മുതൽ ബാങ്കുകൾക്കായിരിക്കും. 2026 ജൂലൈ ഒന്നു മുതലോ അതിനു ശേഷമോ നടത്തുന്ന ഇടപാടുകൾക്കായിരിക്കും ഈ പുതിയ നിയമം ബാധകമാകുക.

രാജ്യത്തു നടക്കുന്ന മൊത്തം സൈബർ തട്ടിപ്പുകളിൽ 65 ശതമാനത്തോളവും 50,000 രൂപയിൽ താഴെയുള്ള തുകകളാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് ആർബിഐ ഇത്തരമൊരു പരിധി നിശ്ചയിച്ചിരിക്കുന്നത്. ബാങ്കിന്‍റെ അശ്രദ്ധ മൂലമോ അല്ലെങ്കിൽ ഏതെങ്കിലും മൂന്നാം കക്ഷിയുടെ സുരക്ഷാ വീഴ്ച മൂലമോ തട്ടിപ്പ് നടന്നാൽ ഉപയോക്താവിനു യാതൊരു ബാധ്യതയും ഉണ്ടാകില്ലെന്ന് മാത്രമല്ല, ആ ഇടപാട് പൂർണമായും റദ്ദാക്കാനും അവർക്ക് അവകാശമുണ്ട്.

നഷ്‌ടപരിഹാരം കിട്ടാൻ

നഷ്ടപരിഹാരം ലഭിക്കാനായി ഉപയോക്താക്കൾ പാലിക്കേണ്ട കൃത്യമായ നിബന്ധനകളും ആർബിഐ മുന്നോട്ടുവച്ചിട്ടുണ്ട്. തട്ടിപ്പ് നടന്ന വിവരം ശ്രദ്ധയിൽപ്പെട്ട് അഞ്ചു ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട ബാങ്കിലും നാഷണൽ സൈബർ ക്രൈം ഹെൽപ്പ് ലൈനിലും (1930) റിപ്പോർട്ട് ചെയ്തിരിക്കണം.
ബാങ്കിന്‍റെ ആന്തരിക പരിശോധനയിൽ നഷ്ടം യഥാർഥമാണെന്നു ബോധ്യപ്പെട്ടാൽ മാത്രമേ ക്ലെയിം അനുവദിക്കൂ.

പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ ബാങ്കുകൾ അതു പരിശോധിച്ചു നടപടി സ്വീകരിക്കണം. ഒരാൾക്കു തന്‍റെ ജീവിതകാലത്ത് ഒരേയൊരു തവണ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ എന്ന നിബന്ധനയും കരട് ചട്ടത്തിലുണ്ട്. 2026 ഏപ്രിൽ ആറു വരെ പൊതുജനങ്ങളിൽനിന്നും വിവിധ പങ്കാളികളിൽനിന്നും നിർദേശങ്ങൾ സ്വീകരിച്ച ശേഷമായിരിക്കും ഇത് അന്തിമമാക്കുക.

അശ്രദ്ധ കാണിച്ചാൽ

നഷ്ടപരിഹാര തുക എങ്ങനെ പങ്കിടണം എന്നതിനെക്കുറിച്ചും ആർബിഐ കൃത്യമായ ചട്ടക്കൂട് തയാറാക്കിയിട്ടുണ്ട്. 29,412 രൂപയിൽ താഴെയുള്ള നഷ്ടങ്ങൾക്ക് 65 ശതമാനം ആർബിഐ നേരിട്ട് വഹിക്കും. ബാക്കി തുക ഉപഭോക്താവിന്‍റെ ബാങ്കും തുക എത്തിയ ഗുണഭോക്തൃ ബാങ്കും പത്തു ശതമാനം വീതം വഹിക്കണം. വലിയ തുകകളുടെ കാര്യത്തിലും ആർബിഐയുടെയും ബാങ്കുകളുടെയും വിഹിതം കൃത്യമായി നിർവചിച്ചിട്ടുണ്ട്.

അതേസമയം, പാസ്‌വേഡ്, ഒടിപി, കാർഡ് വിവരങ്ങൾ തുടങ്ങിയവ തട്ടിപ്പുകാർക്കു കൈമാറുന്നതും ബാങ്കുകളിൽ നിന്നുള്ള ഔദ്യോഗിക മുന്നറിയിപ്പുകൾ അവഗണിച്ച് സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും ഉപയോക്തൃ അശ്രദ്ധയായി കണക്കാക്കും. എന്നാൽ, കൃത്യമായ ഇടപാട് അലേർട്ടുകൾ അയയ്ക്കാതിരിക്കുന്നതും സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചയും ബാങ്കുകളുടെ ഭാഗത്തെ പിഴവായി കണക്കാക്കി ഉപയോക്താവിനെ സംരക്ഷിക്കുകയും ചെയ്യും.

CAREER DEEPIKA

റി​​സ​​ർ​​വ് ബാ​​ങ്കി​​ൽ 650 ഒ​​ഴി​​വ്

റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യി​​ൽ അ​​സി​​സ്റ്റ​ന്‍റ് അ​​വ​​സ​​രം 650 ഒ​​ഴി​​വ്. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് 6 ഒ​​ഴി​​വു​​ണ്ട്. ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ മാ​​ർ​​ച്ച് 8 വ​​രെ.

യോ​​ഗ്യ​​ത: 50% മാ​​ർ​​ക്കോ​​ടെ (പ​​ട്ടി​​ക​​വി​​ഭാ​​ഗം, ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കു പാ​​സ്മാ​​ർ​​ക്ക്) ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ൽ ബി​​രു​​ദം. കം​​പ്യൂ​​ട്ട​​ർ വേ​​ഡ് പ്രോ​​സ​​സിം​​ഗ് അ​​റി​​യ​​ണം. അ​​പേ​​ക്ഷി​​ക്കു​​ന്ന സം​​സ്‌​​ഥാ​​ന​​ത്തെ പ്രാ​​ദേ​​ശി​​ക​​ഭാ​​ഷ എ​​ഴു​​താ​​നും വാ​​യി​​ക്കാ​​നും സം​​സാ​​രി​​ക്കാ​​നും അ​​റി​​യ​​ണം.

പ്രാ​​യം: 2026 ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​ന് 20 നും 28​​നും മ​​ധ്യേ ഒ​​ബി​​സി​​ക്കു മൂ​​ന്നും പ​​ട്ടി​​ക​​വി​​ഭാ​​ഗ ത്തി​​ന് അ​​ഞ്ചും ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കു പ​​ത്തും വ​​ർ​​ഷം ഇ​​ള​​വ് വി​​മു​​ക്ത‌​​ഭ​​ട​​ൻ​​മാ​​ർ​​ക്കും ഇ​​ള​​വു​​ണ്ട്.

യോ​​ഗ്യ​​ത, പ്രാ​​യം എ​​ന്നി​​വ 2026 ഫെ​​ബ്രു​​വ​​രി ഒ​​ന്ന് അ​​ടി​​സ്‌​​ഥാ​​ന​​മാ​​ക്കി ക​​ണ​​ക്കാ​​ക്കും. ശ​​മ്പ​​ളം: 29,000 - 78,640.

തെ​​ര​​ഞ്ഞെ​​ടു​​പ്പ്: എ​​ഴു​​ത്തു​​പ​​രീ​​ക്ഷ (ര​​ണ്ടു ഘ​​ട്ടം), ലാം​​ഗ്വേ​​ജ് പ്രൊ​​ഫി​​ഷ്യ​​ൻ​​സി ടെ​​സ്റ്റ് (പ്രാ​ദേ​​ശി​​ക ഭാ​​ഷ) എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ.

എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​യ്ക്ക് (ഓ​​ൺ​ലൈ​​ൻ) ഒ​​ബ്ജ‌​​ക്‌​​ടീ​​വ് മാ​​തൃ​​ക​​യി​​ലു​ള്ള ചോ​​ദ്യ​​ങ്ങ​​ളാ​​കും. ഏ​​പ്രി​​ൽ 11 നാ​​ണു പ്രി​​ലി​​മി​​ന​​റി പ​​രീ​​ക്ഷ.

ക​​ണ്ണൂ​​ർ, കൊ​​ച്ചി, കോ​​ട്ട​​യം, കോ​​ഴി​​ക്കോ​​ട്, മ​​ല​​പ്പു​​റം, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട്, തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം എ​​ന്നി​​വി​​ട​​ങ്ങളി​​ൽ പ്രി​​ലി​​മി​​ന​​റി പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മു​​ണ്ട്. ആ​​ദ്യ​​ഘ​​ട്ട പ​​രീ​​ക്ഷ ജ​​യി​​ക്കു​​ന്ന​​വ​​ർ​​ക്കു ജൂ​​ൺ 7നു ​​മെ​​യി​​ൻ (ഒ​​ബ്ജ​​ക്ട‌ീ​​വ്) പ​​രീ​​ക്ഷ ന​​ട​​ത്തും.

അ​​പേ​​ക്ഷാ​​ഫീ​​സ്: ജ​​ന​​റ​​ൽ, ഒ​​ബി​​സി വി​​ഭാത്തി​​നു 450 രൂ​​പ. പ​​ട്ടി​​ക​​വി​​ഭാ​​ഗം, അം​​ഗ​​പ​​രി​​മി​​ത​​ർ വി​​മു​​ക്‌​​ത​​ഭ​​ട​​ൻ​​മാ​​ർ എ​​ന്നി​​വ​​ർ​​ക്ക് 50 രൂ​​പ. ആ​​ർ​​ബി​​ഐ ജീ​​വ​​ന​​ക്കാ​​ർ​​ക്കു ഫീ​​സ് വേ​​ണ്ട. ഓ​​ൺ​​ലൈ​​നിലൂ​​ടെ അ​​ട​​യ്ക്കാം.

ര​​ജി​​സ്ട്രേ​​ഷ​​നും വി​​വ​​ര​​ങ്ങ​​ൾ​​ക്കും: www.rbi.org.in.

Business

1,000 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ധ​​​ന​​​ശേ​​​ഖ​​​ര​​​ണാ​​​ർ​​​ഥം 1,000 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ട​​​പ്പ​​​ത്രം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്നു.

ഇ​​​തി​​​നാ​​​യു​​​ള്ള ലേ​​​ലം 17ന് ​​​റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ മും​​​ബൈ ഫോ​​​ർ​​​ട്ട് ഓ​​​ഫീ​​​സി​​​ൽ ഇ-​​​കു​​​ബേ​​​ർ സം​​​വി​​​ധാ​​​നം വ​​​ഴി ന​​​ട​​​ക്കും.

ലേ​​​ലം സം​​​ബ​​​ന്ധി​​​ച്ച വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നും വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ക്കും ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റ് (www.finance.kerala. gov.in) സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Business

പലിശയിൽ ആശ്വാസം; റിപ്പോ നിരക്ക് 5.25 ശതമാനമായി കുറച്ച് റിസര്‍വ് ബാങ്ക്

മുംബൈ: അടിസ്ഥാന പലിശ നിരക്കായ റിപ്പോയില്‍ കാല്‍ശതമാനം(0.25) കുറവുവരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 5.50 ശതമാനത്തില്‍നിന്ന് 5.25 ശതമാനമായാണ് റിപ്പോ നിരക്ക് കുറച്ചതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു.

ഇതോടെ, അടുത്ത രണ്ടു മാസത്തേക്ക് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിൽ കുറവുണ്ടാകും. വായ്പകളുടെ പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവു കാലയളവോ കുറയാം. പുതിയ സ്ഥിരനിക്ഷേപങ്ങളുടെ (ഫിക്സ്ഡ് ഡിപ്പോസിറ്റ്) പലിശയും ഇതിന് ആനുപാതികമായി കുറഞ്ഞേക്കും.

പലിശനിരക്ക് കുറയ്ക്കാനുള്ള ആറംഗ എംപിസിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു. പണനയസമിതിയുടെ അടുത്തയോഗം ഫെബ്രുവരി നാല്- ആറ് തീയതികളിലാണ്.

Latest News

Corehub Up